Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - കഥ
arrows വണ്‍സ് മോര്‍ പ്ളീസ് - ആര്‍.രാധാകൃഷ്ണന്‍
 
once more.jpgണചേര്‍ന്നിരുന്ന മേശയും കസേരയും ആ മുറിയില്‍ നിന്നും നീക്കപ്പെടുന്നതും ഒന്നിച്ചു തന്നെയാണ്. അവ എങ്ങോട്ട് പോകുന്നു എന്ന് തിരക്കാന്‍ നേരമില്ലാത്തവര്‍ക്ക് അറിയാവുന്ന ഒന്നുണ്ട്. 
അവയുമായി ഒരു പകുതി പുരുഷായുസ്സും സ്നേഹത്തില്‍കഴിഞ്ഞ ആളുകള്‍ സ്വമേധയോ അല്ലാതെയോ വലിയ ഗേറ്റിന് പുറത്തുപോയപ്പോള്‍ അനാഥമാക്കപ്പെട്ട അവയ്ക്കിനി പുനരവതാരത്തിന് തന്നെ സാധ്യത കുറവാണ്. 
കമ്പ്യൂട്ടറുകള്‍ കണക്ക് ചെയ്യാനും, കത്തെഴുതാനും, പടം വരക്കാനും, സന്ദേശവാഹകരാവാനും തുടങ്ങിയപ്പോള്‍ ജൈവകാരുണ്യം വേണ്ടാത്ത ഇടങ്ങളില്‍ മാനവശേഷി പുനര്‍വചിക്കപ്പെടാന്‍ തുടങ്ങി. മണ്‍കലങ്ങള്‍ തട്ടിയുടച്ച് പ്ളാസ്റിക്ക് കുടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടപ്പോഴും മണ്‍കലങ്ങള്‍ക്ക് പുരാവസ്തുലേബല്‍ നല്‍കപ്പെട്ടില്ല. 
മൊസപ്പൊട്ടാമിയ എന്ന് പോലും കേട്ടുകേള്‍വിയില്ലാത്തവര്‍ ഒരു രാഷ്ട്രം തന്നെ ഫാക്ടറിയില്‍ നിര്‍മ്മിക്കാനുള്ള ലാഘവത്തിലാണ്. 
അവര്‍ക്ക് ചിരിക്കാന്‍ ഫലിതങ്ങളും അവര്‍ തന്നെ നിര്‍മ്മിച്ചു. 
ഈയിടെ അങ്ങിനെയൊരു ഫലിതം വായിച്ച് അയാള്‍ക്ക് ചിരിക്കാനേ കഴിഞ്ഞില്ല. 
മകന്‍ ഷോപ്പിംഗ് കഴിഞ്ഞ് സാധനങ്ങള്‍ എല്ലാം കുറേ തടിപ്പെട്ടികളിലാക്കി കൊണ്ടുവരുന്നതുകണ്ട് സദ്ദാം ഹുസൈന്‍ ചോദിച്ചത്രെ .. നിനകക് ബാഗിലോ മറ്റോ ആക്കാമായിരുന്നില്ലെ ... മകന്റെ മറുപടി നൌ ദെയറീസ് നോ ബാഗ് ഡാഡ്. 
ബാഗ്ദാദിലെ ചരിത്രം മുഖം പൊത്തി നാണിച്ച് ഒരു ഫലിതബിന്ദു മാത്രമായി ചുരുങ്ങി, ഒരു ബങ്കറുകളിലൊളിച്ചിരുന്ന് പേടിച്ചു. 
അയാള്‍ ഇരിക്കുന്ന ഓഫീസിലെ വിശാലമായ ഹാളില്‍ നിന്ന് വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങിയോ എക്സ് മാന്‍ പവര്‍ ലേബലിലോ പുറത്തു പോകുന്നവരുടെ സ്ഥാനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ മേശക്കും കസേരക്കും അടങ്ങിക്കിടക്കാന്‍ അല്ലെങ്കില്‍ അടുക്കിയിടപ്പെടാന്‍ ഒരു ഗോഡൌണില്‍ സ്ഥലം ഉണ്ടാവണം. 
അയാള്‍ ഓര്‍ത്തു
അവയുടെ അരികിലായി എല്ലാ വിഴുപ്പും ടവറുകളും വായ പൊളിച്ച് സ്വീകരിക്കുന്ന അനവധി ചവറ്റുകുട്ടകള്‍ ബാക്കി - ആരും കൊണ്ടുപോകാതെ, ആര്‍ക്കും വേണ്ടാതെ വികൃത സാന്നിധ്യമായി. അത്ര പഴയതല്ലാത്ത ഡസ്റ് ബിന്നുകള്‍ ഇത്രയേറെ അനാഥമായി കഴിഞ്ഞപ്പോള്‍ ആ ഹാളില്‍ അവ എല്ലാവരേയും നോക്കി പല്ലില്ലാത്ത നെടുങ്കന്‍ വായ കാട്ടി ഇളിച്ചു. 
പലര്‍ക്കും പകരം വയ്ക്കപ്പെട്ട കമ്പ്യൂട്ടറിന്റെ ഡെസ്ക് ടോപ്പുകളിലും റീസൈക്കിള്‍ ബിന്നുകള്‍ വായ് തുറന്നു കിടക്കുന്നുണ്ടായിരുന്നു - അവയുടെ പിന്നിലെ വിഭിന്ന വര്‍ണ്ണപശ്ചാത്തലങ്ങള്‍ കൌതുകങ്ങളായി കാഴ്ചക്കാരെ ആകര്‍ഷിച്ചുകൊണ്ടുമിരുന്നു. 
ഹയര്‍ ആന്റ് ഫയര്‍ എന്ന കൌതുകപ്പേരിലൂടെ മാനവശേഷിക്കു ഡിസ്പോസിബിള്‍ കപ്പിന്റെ തുല്യത ലഭിച്ചതറിയാതെ തൊഴിലാളികള്‍ എല്ലാ കൌതുകങ്ങളും കണ്ടു നിന്നു. 
ചവറ്റുകുട്ടകള്‍  ചായകപ്പുകളെ അപ്പാടെ വാരി വിഴുങ്ങുമ്പോള്‍ പിരിഞ്ഞുപോകുന്നവരുടെ വ്യാകുലതകള്‍ ഏറ്റു വാങ്ങാന്‍ പ്രയോഗിതയുടെ സ്കാനിങിലുടെ കടന്നുപോകുന്നവര്‍ക്കു ആകുന്നുമില്ല. 
പ്രണയവും കനിവും നന്നേ കുറവായ പുതുതലമുറയില്‍ പ്രതീക്ഷകളര്‍പ്പിച്ച് 
അയാള്‍ എന്തോ തിരഞ്ഞു. 
വിണ്ണിന്റെ വിശുദ്ധകാന്തി കണ്ണിണകളില്‍ വഴിയുന്ന സുന്ദരാരാര പല്ലവങ്ങളില്‍ മന്ദഹാസം വിരിയുന്ന, പൂമാല വില്‍ക്കുന്നവളെ മാത്രം വഴിയിലെങ്ങാനും കാണാനില്ല. 
കണ്ടത് ചായം പൂശിയ ചാനല്‍ കുമാരികളെ - ഫോണിന്‍ പ്രോഗ്രാമിലെന്ന പോലെ അയാളോടൊരു ചോദ്യം - 
“ചാള്‍സ് ഡിക്കന്‍സ് എന്ന വലിയ സിനിമാറ്റിക് ഡാന്‍സ് കാരന്‍ 
ഇന്‍വന്റ് ചെയ്ത ഡാന്‍സ് ഫോം ഏതെന്നറിയാമോ അങ്കിളിന്?”
“അറിയില്ലെങ്കില്‍ ഞാന്‍ പറയട്ടെ “

ഒലിവര്‍ ട്വിസ്റ്

ട്വിസ്റുകള്‍ ജീവിതായോധനമുറയാക്കാത്ത അയാളിലെ അനാഥന്‍ ഒഴിഞ്ഞ ചട്ടി നീട്ടി ഓര്‍ഫനേജിലെ കഞ്ഞിവീഴ്ത്തുകാരിയോട് കെഞ്ചി, “ഒരു തവി കൂടി ഒഴിക്കൂ മാഡം, വണ്‍സ് മോര്‍ പ്ലീസ്. “ 
 
 
 [3]  
 
arrows രാജകുമാരന്‍--പ്രദീപ് പേരശ്സന്നൂര്‍
arrows അവിവാഹിതന്റെ ഒറ്റമുറി -- രമേഷ് ബാബു
arrows സായാഹ്നം -- വിബി തടത്തില്‍
arrows അശിരീരി -- ബാബുരാജ്‌.റ്റി.വി
arrows കുളമ്പുമനുഷ്യന്‍ -- പ്രദീപ്‌ പേരശ്ശന്നൂര്‍
arrows നിറങ്ങള്‍ പറഞ്ഞ നുണ' -- ദീപുശശി തത്തപ്പിള്ളി
arrows നാട്ടുപച്ച ലിപി ബുക്സ് കഥാമത്സരം
arrows ഉത്തരം -- മുഹമ്മദ് റഫീഖ്
arrows ശേഷം -- യാസ്മിന്‍
arrows മിസ്ഡ് കാള്‍ -- പാമരന്‍
arrows അനാധാരന്‍ -- ആഗ്നേയ
arrows 2009-ലെ കഥകള്‍ കെ.വി.അനൂപ്
arrows തീയില്‍ ഒടുങ്ങുന്നത് -- ബി.ടി.അനില്‍കുമാര്‍
arrows നിഴലില്‍ ജീവിച്ച ഒരാള്‍ -- എ ജെ
arrows ജീവിതത്തോട് സംവദിച്ച് --- അഷ്റഫ് കടന്നപ്പള്ളി
arrows ന്യായവിധി ----- ഗണേഷ് പന്നിയത്ത്
arrows രമണി - സുരേഷ് ഐക്കര
arrows ദിസ്‌ പേജ്‌ കാന്‍നോട്ട്‌ബി ഡിസ്‌പ്ലേയിഡ്‌
arrows പ്രതിബിംബങ്ങള്‍ - രാജീവ്.എം.കെ
arrows അച്ചടക്കം നിറഞ്ഞ ഒരു ക്ലാസ് മുറിയുടെ ഓര്‍മ്മയ്ക്ക് - സിമി
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us