ഞാന്‍!
നിറമറിയാ ചത്രകാരന്‍,
സങ്കല്പ്പമില്ലാ കഥാകാരന്‍,
സ്വരമില്ലാ പാട്ടുകാരന്‍,
സ്വപ്നമില്ലാത്ത കവിയും.സ്വര്‍ഗവും, നരകവും ഇരുളിന്റെ
മൂലയില്‍ ഞാന്‍ തീര്‍ത്ത
മിഥ്യാഗോപുരം- വര്‍ണ്ണങ്ങില്ലാ-
പുഷ്പവാടിയില്‍ ചിറകറ്റ ശലഭം
നിന്റെ സ്വപ്ന വര്‍ണ്ണങ്ങളീല്‍
ഞാന്‍ തീര്‍ത്ത ചിത്രങ്ങളെന്റെ,
ഗാനങ്ങള്‍, കാവ്യങ്ങളെല്ലാം
നിന്റേത്... ഞാനീയിരുളീല്‍
കാലത്തിന്‍ കൂട്ടുപിടിച്ചിരുളിന്‍
മറ ഞാന്‍ മാറ്റെ നിറമിയലാ-
ത്തൊരെന്റെ കണ്ണില്‍ നീ
ഇരുളായ് നിറഞ്ഞതെന്തെ..?
നിന്റെ സ്വരത്തെ ഞാനറിയാ-
തലയാഴിയില്‍, തിരകൊള്‍പ്പം
തലയിളക്കി കേട്ടിരിക്കെ...നീ-
എന്നോടെന്തോ പറഞ്ഞുവോ?
എന്റെ കേള്‍വിയില്ലാ കാതിലെ സംഗീതം
കാഴ്ച്ചയില്ലാ കണ്ണിലെ വര്‍ണ്ണങ്ങള്‍
ശബ്ദമില്ലാ നാവിലെ കഥകളും,
കനവില്ലാത്തൊര് കവിതയും
ദുഖം നിറഞ്ഞ മുഖമതില്‍ കണ്ണീര്‍
മുത്തുകള്‍- പവിഴം പോല്‍ !
പലവുരുവോതി വിതുമ്പിയ
ചുണ്ടുകളെങ്കിലുമൊരു പുഞ്ചിരി.
എന്നിരുളിന്‍ മൂലയില്‍
നീ തീര്‍ത്തൊരു ഗോപുരമ-
തിലൊരു തിരിവെട്ടം
നീ- വന്നീടുക എനിക്കായ്!
നീയും, നിറമായ് മാറുക, നീയെന്‍
കനവായ് തീരുക, പിന്നെയും
മാറുക കഥയായ്, കവിതയായ്,
നീ എന്നിലെ ഞാനായെപ്പൊഴും.