Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

ആത്മീയം  - 
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
 
2010 ഫെബ്രുവരി ഒന്നു മുതല്‍ പതിനഞ്ച് വരെ പന്ത്രണ്ടു കൂറുകള്‍ക്കുമുള്ള സാമന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതക ഗ്രഹസ്ഥിതി അഷ്ടക വര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഫലാനുഭവങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്.
 
മേടക്കൂറ്: നക്ഷത്രം അശ്വതി ഭരണി കാര്‍ത്തിക ആദ്യത്തെ പാദം
മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാര പദം ഇപ്രകാരമാകുന്നു. മൂന്നില്‍ കേതു നാലില്‍ ചൊവ്വ ആറില്‍ ശനി അഞ്ചാം തിയ്യതി വരെ ഒന്‍പതിലും ശേഷം പത്തിലും ബുധന്‍ ഒന്‍പതില്‍ രാഹു പത്തില്‍ സൂര്യന്‍ ആറാം തിയ്യാതി വരെ പത്തിലും ശേഷം പതിനൊന്നിലും ശുക്രന്‍ പതിനൊന്നില്‍ വ്യാഴം.
മേടക്കൂറുകാര്‍ക്ക് കുടുതലും ശുഭഫലങ്ങള്‍ അനുഭവപ്പെടുന്നതാണ്. ചിരകാലമായി പ്രതീക്ഷിക്കുന്ന അഭിഷ്ടങ്ങള്‍ സഫലീകരിക്കുന്നതിനുള്ള സാദ്ധ്യത കൈവരുന്നതാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അവസരങ്ങളുണ്ടാവും. സാമ്പത്തികനില മെച്ചപ്പെടും. കര്‍മ്മ മേഖലയില്‍ പ്രതാപശക്തി ഉയരും.
ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. ജ്വരബാധ ഉദരരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ട്. ശത്രുക്കളെ ജയിക്കും. പ്രവര്‍ത്തന മേഖലകളില്‍ ധൈര്യമായി ഇടപ്പെടും. അവിവാഹിതരുടെ വിവാഹ അന്വേഷണ കാരഹങ്ങളില്‍ പുരോഗതിയുണ്ടാകും.
ഈശ്വരാനുകൂല്യം കൂടുതലായുണ്ടാവും. ഗൃഹനിര്‍മ്മാണ പ്രവൃത്തിയിലേര്‍പ്പെടുന്നവര്‍ക്ക് പ്രവൃത്തിയില്‍ വേണ്ടത്ര പുരോഗതിയുണ്ടാവില്ല. ദോഷപരിഹാരാര്‍ത്ഥം ദുര്‍ഗ്ഗാ ക്ഷേത്രത്തിലോ ഭദ്രകാളീ ക്ഷേത്രത്തിലോ പ്രാര്‍ത്ഥിക്കുന്നത് ശുഭകരമാണ്. 
 
എടവക്കൂറ്: നക്ഷത്രം കാര്‍ത്തിക അവസാനത്തെ മൂന്ന് പാദങ്ങള്‍ രോഹിണി മകേര്യം ആദ്യത്തെ പകുതി. എടവക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു.
രണ്ടില്‍ കേതു മൂന്നില്‍ ചൊവ്വ അഞ്ചില്‍ ശനി അഷ്ടമത്തില്‍ രാഹു അഞ്ചാം തിയ്യതി വരെ അഷ്ടമത്തിലും ശേഷം ഒന്‍പതിലും ബുധന്‍ ഒന്‍പതില്‍ സൂര്യന്‍ ആറാം തിയ്യതി വരെ ഒന്‍പതിലും ശേഷം പത്തിലും ശുക്രന്‍ പത്തില്‍ വ്യാഴം. എടവക്കൂറുകാര്‍ക്ക് ശുഭാഫലങ്ങള്‍ മിശ്രമായിട്ട അനുഭവപ്പെടുന്നകാലമാണിത്.
സാമ്പത്തികനില ഉയരുന്നതിന് സാദ്ധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. നിയമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നര്‍ വക്കീലന്‍മാന്‍ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തന മേഖലകളില്‍ ശുഭഫലങ്ങള്‍ പ്രതീക്ഷിക്കാം.
തൊഴില്‍ മേഖലകളില്‍ ക്ളേശഫലങ്ങള്‍ പ്രതീക്ഷിക്കണം. ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. ഇവര്‍ ശത്രുക്കളെ ജയിക്കും. സന്താനങ്ങള്‍ വഴി മനോദു:ഖം അനുഭവിക്കുന്നതിനിടയുണ്ട്. പ്രതീക്ഷിത വിജയങ്ങള്‍ നേടുന്നതില്‍ കാലതാമസമുണ്ടാവാനിടയുണ്ട്. സഹോദരങ്ങളുമായി സഹകരിച്ച് സന്തോഷിക്കും. ധാര്‍മ്മിക കാര്യങ്ങളില്‍ ഇടപ്പെടും. ധാര്‍മ്മിക ചിന്തകള്‍ മനസ്സില്‍ വിളയാടും. 
സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് തടസ്സങ്ങള്‍ വന്നുഭവിക്കുന്നത് ശ്രദ്ധിക്കണം. ദോഷപരിഹാരാര്‍ത്ഥം ശാസ്താ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക തുടങ്ങിയവ ശുഭകരമാണ്.
 
മിഥുനക്കൂറ്:- നക്ഷത്രം മകേര്യം അവസാനപകുതി 
തിരുവാതിര പുണര്‍തം ആദ്യത്തെ മൂന്ന് പാദങ്ങള്‍ മിഥുനക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാര പഥം ഇപ്രകാരമാകുന്നു.
ജന്മരാശിയില്‍ കേതു രണ്ടില്‍ ചൊവ്വ നാലില്‍ ശനി ഏഴില്‍ രാഹു അഞ്ചാം തിയ്യതി വരെ ഏഴിലും ശേഷം അഷ്ടമത്തിലും ബുധന്‍ അഷ്ടമത്തില്‍ സൂര്യന്‍ ആറാം തിയ്യതി വരെ അഷ്ടമത്തിലും ശേഷം ഒന്‍പതിലും ശുക്രന്‍ ഒന്‍പതില്‍ വ്യാഴം.
മിഥുനക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തുടരുന്നു. ഇവര്‍ക്ക് കൂടുതലും ശുഭഫലങ്ങളാണ് ഈ കാലയളവില്‍ അനുഭവപ്പെടുക
ആത്മീയ സാധനകളില്‍ പുരോഗതി കൈവരിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക സത് സംഗങ്ങളില്‍ പങ്കാളികളാവുക തുടങ്ങിയ നല്ല അനുഭവങ്ങളും ഇവര്‍ക്കുണ്ടാവും. 
ഗൃഹോപകരണങ്ങള്‍ സൌന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ മതലായവ സമ്പാദിക്കുന്നതിന്ന് അവസരമുണ്ടാവും. ചില സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുന്നതിന്നും സാദ്ധ്യതയുണ്ട്. സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ട സഹായങ്ങള്‍ വൈകും. യാത്രാ ക്ളേശം അനുഭവിക്കാനും ഇടവരും. ഭാര്യാപുത്രന്‍മാരോട് ചേര്‍ന്ന് സന്തോഷം പങ്കുവെക്കും. അവിവാഹിതരുടെ വിവാഹ അന്വേഷണങ്ങളില്‍ നല്ല പുരോഗതി ഉണ്ടാവും. വിവാഹ സിദ്ധിയുണ്ടാവുന്നതിന്നും ഇടയാവും.
ദോഷ പരിഹാരാര്‍ത്ഥം ശാസ്താവിന് നീരാജനം ശിവങ്കല്‍ ധാര ശിവഭജനം തുടങ്ങിയവ ദോഷഫലങ്ങളെ ലഘൂകരിക്കും.
 
കര്‍ക്കിടകക്കൂറ്:- നക്ഷത്രം പുണര്‍തം അവസാനത്തെ പാദം പൂയ്യം അയില്യം
കര്‍ക്കിടകക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു.
ജന്മരാശിയില്‍ ചൊവ്വ മൂന്നില്‍ ശനി അഞ്ചാം തിയ്യതി വരെ ആറിലും ശേഷം ഏഴിലും ബുധന്‍ ഏഴില്‍ സൂര്യന്‍ ആറാം തിയ്യതി വരെ ഏഴിലും ശേഷം എട്ടിലും ശുക്രന്‍ അഷ്ടമത്തില്‍ വ്യാഴം പന്ത്രണ്ടില്‍ കേതു
മിഥുനക്കൂറുകാര്‍ക്ക് അശുഭഫലങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നതിന്നാണ് സാദ്ധ്യത. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. ചെറിയ രോഗങ്ങള്‍ പിടിപെടാനിടയുള്ളത് സൂക്ഷിക്കണം. ശരീരത്തില്‍ മുറിവുകള്‍ പറ്റുന്നതിനും സാദ്ധ്യതയുണ്ട്. കാര്‍ഷിക മേഖലകളിലും മത്സ്യബന്ധന വ്യവസായമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍മ്മ മേഖലകളില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. തെറ്റായ മാര്‍ഗ്ഗങ്ങളില്‍ ചരിക്കുന്നവര്‍പിടിക്കപ്പെടാനിടയുണ്ട്.
ഭക്തിമാര്‍ഗ്ഗത്തില്‍ വിരസതയും ആലസ്യവും പ്രകടിപ്പിക്കുന്നതായിട്ട് കാണാം. മനഃസംയമനം സാദ്ധ്യമാവാത്തവര്‍ ലൈഗിക വിഷയങ്ങളില്‍പെട്ട് അസ്വസ്ഥതകള്‍ അനുഭവിക്കുന്നതിന്നിടവരും. അനാവശ്യ ചിന്തകള്‍ മനസ്സിലുണര്‍ന്ന് സന്തോഷത്തെ ഇല്ലാതാക്കും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുപ്രീതി വരുത്തുക ഗണപതിഹോമം ചെയ്യുക കുടുംബപരദേവതയെ പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ശുഭകരമാണ്.
 
ചിങ്ങ്യക്കൂറ്:- നക്ഷത്രം മകം പൂരം ഉത്രം ആദ്യത്തെ പാദം
ചിങ്ങ്യക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. രണ്ടില്‍ ശനി അഞ്ചില്‍ രാഹു അഞ്ചാം തിയ്യതിവരെ അഞ്ചിലും ശേഷം ആറിലും ബുധന്‍ ആറില്‍ സൂര്യനും ആറാം തിയ്യതിവരെ ആറിലും ശേഷം ഏഴിലും ശുക്രന്‍ ഏഴില്‍ വ്യാഴം പതിനൊന്നില്‍ കേതു പന്ത്രണ്ടില്‍ ചൊവ്വ.
ചിങ്ങ്യക്കൂറുകാര്‍ക്ക് ഏഴരശ്ശനികാലം തുടരുകയാണ്. ചിങ്ങ്യക്കൂറുകാര്‍ക്ക് ഗുണദോഷഫലങ്ങള്‍ സമ്മിശ്രമായിട്ട് അനുഭവപ്പെടുന്ന കാലമാണിത്.
അവിവാഹിതരുടെ വിവാഹ അന്വേഷണങ്ങളില്‍ പുരോഗതിയുണ്ടാവും. സ്വാത്തികമായ വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. കര്‍മ്മമേഖലകളില്‍ സ്വന്തം പ്രതാപശക്തിയുയര്‍ത്തും. സഹോദരങ്ങളുമായി സന്തോഷത്തോടെ വര്‍ത്തിക്കും. ശത്രുക്കളെ ജയിക്കും. സഞ്ചാരങ്ങള്‍ വഴി ക്ളേശാനുഭവം ഉണ്ടാവും. സാമ്പത്തികനില തൃപ്തികരമാകും. ആരോഗ്യകാര്യങ്ങളില്‍ വലിയപ്രശ്നങ്ങള്‍ അനുഭവപ്പെടുകയില്ല. നേത്രരോഗം ശ്രദ്ധിക്കണം. പുതിയസ്ഥാനമാനങ്ങള്‍ ലഭിക്കാനിടയുണ്ട്. സാഹിത്യകാരന്മാര്‍ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പുതിയ ആശയങ്ങള്‍ ലഭിക്കുന്നതായിട്ട് കാണാം.
ദോഷപരിഹാരാര്‍ത്ഥം ശനീശ്വരപ്രീതി വരുത്തുക ശാസ്താക്ഷേത്രങ്ങളില്‍ നീരാജനം തുടങ്ങിയവ ശുഭഫലദായകങ്ങളാണ്.
 
കന്നിക്കൂറ്:- നക്ഷത്രം ഉത്രം അവസാനത്തെ മൂന്ന് പാദങ്ങള്‍ അത്തം ചിത്തിര ആദ്യത്തെ പകുതി.
കന്നിക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. ജന്മരാശിയില്‍ ശനി നാലില്‍ രാഹു അഞ്ചാം തിയ്യതിവരെ നാലിലും ശേഷം അഞ്ചിലും ബുധന്‍ അഞ്ചില്‍ സൂര്യന്‍ ആറാംതിയ്യതി വരെ അഞ്ചിലും ശേഷം ആറിലും ശുക്രന്‍ ആറില്‍ വ്യാഴം പത്തില്‍ കേതു പതിനൊന്നില്‍ ചൊവ്വ.
കന്നിക്കൂറുകാര്‍ക്ക് ജന്മശ്ശനി തുടരുന്നു. വ്യാഴത്തിന്റെ സ്ഥിതിയും ഇഷ്ടഭാവത്തിലല്ല.ഇവര്‍ക്ക് കൂടുതലും അശുഭഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണിത്. വിവിധകാരണങ്ങളാല്‍ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കും. പുണ്യതമങ്ങളായ കാര്യങ്ങളില്‍ വിമുഖത കാണിക്കും. സഞ്ചാരക്ളേശം അനുഭവിക്കും. അഗ്നിഭയം ഉണ്ടാവാനിടയുള്ളത് ശ്രദ്ധിക്കണം.
കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയങ്ങള്‍ ഉണ്ടാവും. സാമ്പത്തികനില ഉയരും. കച്ചവടക്കാരും മറ്റും പുതിയപദ്ധതികള്‍ക്ക് രൂപം നല്കും. ആരോഗ്യനില വേണ്ടത്ര തൃപ്തികരമാകയില്ല. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ പുരോഗതിയുണ്ടാവുകയില്ല. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ വൈകും.
ദോഷപരിഹാരാര്‍ത്ഥം ശനീശ്വരപ്രീതി വരുത്തുക നവഗ്രഹപൂജ ചെയ്യുക വിഷ്ണുക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ശുഭകരമാണ്. ഇന്ദ്രനീലം രത്നമായി ധരിക്കുന്നതും നന്നായിരിക്കും.
 
തുലാക്കൂറ്:- നക്ഷത്രം ചിത്തിര അവസാനത്തെ പകുതി ചോതി വിശാഖം ആദ്യത്തെ മൂന്ന് പാദങ്ങള്‍
തുലാക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു.
മൂന്നില്‍ രാഹു അഞ്ചാം തിയ്യതി വരെ മൂന്നിലും ശേഷം നാലിലും ബുധന്‍ നാലില്‍ സൂര്യന്‍ ആറാം തിയ്യതിവരെ നാലിലും ശേഷം അഞ്ചിലും ശുക്രന്‍ അഞ്ചില്‍ വ്യാഴം ഒന്‍പതില്‍ കേതു പത്തില്‍ ചൊവ്വ പന്ത്രണ്ടില്‍ ശനി
തുലാക്കൂറുകാര്‍ക്ക് ഏഴരശ്ശനികാലം തുടരുന്നു. തുലാക്കൂറുകാര്‍ക്ക് ശുഭാശുഭഫലങ്ങള്‍ മിശ്രമായിട്ട് അനുഭവപ്പെടുന്ന കാലമാണിത്. പുണ്യകാര്യങ്ങളില്‍ ഇടപെടും. സത് സംഗങ്ങളില്‍ പങ്കാളികളാകും. അവിവാഹിതരുടെ വിവാഹ അന്വേഷണകാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. സാമ്പത്തികനില പൂര്‍ണ്ണമായും തൃപ്തികരമായിരിക്കയില്ല. കച്ചവടങ്ങളില്‍ നഷ്ട സാദ്ധ്യതയുള്ളത് ശ്രദ്ധിക്കുക. ദാമ്പത്യ സുഖം കുറയും. ആരോഗ്യനില തൃപ്തികരമാകയില്ല. സഞ്ചാരക്ളേശം അനുഭവിക്കും. സന്താനങ്ങളില്‍ നിന്നും സന്തോഷകരങ്ങളായ സഹകരണങ്ങള്‍ ഉണ്ടാവും. സാത്വികചിന്തകള്‍ മനസ്സില്‍ ശാന്തി പകരും. ശത്രുക്കളെ ജയിക്കും.
ദോഷപരിഹാരാര്‍ത്ഥം ശനീശ്വരപ്രീതി വരുത്തുക ശാസ്താ ക്ഷേത്രത്തില്‍ നീരാജനം ശിവപ്രീതി വരുത്തുക തുടങ്ങിയവ ശുഭകരങ്ങളാണ്.
 
വൃശ്ചികക്കൂറ്:- നക്ഷത്രം വിശാഖം അവസാനത്തെ പാദം അനിഴം തൃക്കേട്ടക
വൃശ്ചികക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. രണ്ടില്‍ രാഹു അഞ്ചാം തിയ്യതി വരെ രണ്ടിലും ശേഷം മൂന്നിലും ശേഷം മൂന്നിലും ബുധന്‍ മൂന്നില്‍ സൂര്യന്‍ ആറാം തിയ്യതി വരെ മൂന്നിലും ശേഷം നാലിലും ശുക്രന്‍ നാലില്‍ വ്യാഴം അഷ്ടമത്തില്‍ കേതു ഒന്‍പതില്‍ ചൊവ്വ പതിനൊന്നില്‍ ശനി.
വൃശ്ചികക്കൂറുകാര്‍ക്ക് ഗുണാധിക്യമുള്ള മിശ്രഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്. കര്‍മ്മ മേഖലയില്‍ പ്രതാപശക്തി ഉയരും. പോലീസ്, പട്ടാളം, അധികാരശക്തിയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കും. ഇവരുടെ വാക്കുകള്‍ മറ്റുള്ളവര്‍ സന്തോഷത്തോടെ ശ്രദ്ധിക്കും. കലാകാരന്‍മാര്‍ സാഹിത്യം സിനിമ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിജയകഥകളുണ്ടാക്കും.സ്ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നതില്‍ താല്പര്യം കാണിക്കും. ബന്ധുജനങ്ങളോട് ചേര്‍ന്ന് സന്തോഷം പങ്കുവെക്കും. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാജ്ഞലി ചെയ്യുക തുടങ്ങിയവ ശുഭകരമാണ്.
 
ധനുക്കൂറ്:- നക്ഷത്രം മൂലം പൂരാടം ഉത്രാടം ആദ്യത്തെപാദം
ധനുക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. ജന്മരാശിയില്‍ രാഹു അഞ്ചാം തിയ്യതി വരെ ജന്മരാശിയിലും ശേഷം രണ്ടിലും ബുധന്‍ രണ്ടില്‍ സൂര്യന്‍ ആറാം തിയ്യതി വരെ രണ്ടിലും ശേഷം മൂന്നിലും ശുക്രന്‍ മൂന്നില്‍ വ്യാഴം ഏഴില്‍ കേതു അഷ്ടമത്തില്‍ ചൊവ്വ പത്തില്‍ ശനി
ധനുക്കൂറുകാര്‍ക്ക് കണ്ടകശ്ശനികാലം തുടരുന്നു. ഇവര്‍ക്ക് ശുഭാശുഭഫലങ്ങള്‍ മിശ്രമായിട്ട് അനുഭവപ്പെടുന്നതാണ്. യാത്രാക്ളേശം അനുഭവിക്കുന്നതാണ്. ആരോഗ്യ കാര്യങ്ങള്‍ തൃപ്തികരമാകയില്ല. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. രക്തദൂഷ്യസംബന്ധമായ അസുഖങ്ങളുണ്ടാവും. ഇവര്‍ മറ്റുള്ളവര്‍ക്ക് ഹിതകരമായി സംസാരിക്കും. കുടുംബജനങ്ങളുമായി നല്ല നിലയില്‍ വര്‍ത്തിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കും. കര്‍മ്മ മേഖലയില്‍ ജയപരാജയം സമ്മിശ്രമായിട്ട് അനുഭവിക്കും. വിഷ വസ്തുക്കള്‍ ഉള്ളില്‍ ചെല്ലാതെ നോക്കണം. അലര്‍ജിയുടെ അസുഖമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അലങ്കരിക്കുന്ന പദവികളില്‍ സ്ഥാനചലനം ഉണ്ടാവുന്നതിന്ന് ചെറിയ സാദ്ധ്യതകള്‍ കാണുന്നു. ഗൃഹനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ആയതിന് വളരെ ക്ളേശങ്ങള്‍ അനുഭവിക്കേണ്ടതായിവരും. 
ദോഷപരിഹാരാര്‍ത്ഥം ശാസ്താക്ഷേത്രത്തില്‍ നീരാജനം വിഷ്ണുക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാജ്ഞലി കഴിക്കുക തുടങ്ങിയവ ശുഭകരമാണ്.
 
മകരക്കൂറ്:- നക്ഷത്രം അവസാനത്തെ മൂന്ന് പാദങ്ങള്‍ തിരുവോണം അവിട്ടം ആദ്യത്തെ പകുതി 
മകരക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. ജന്മരാശിയില്‍ സൂര്യന്‍ ആറാം തിയ്യതി വരെ ജന്മരാശിയിലും ശേഷം രണ്ടിലും ശുക്രന്‍ രണ്ടില്‍ വ്യാഴം ആറില്‍ കേതു ഏഴില്‍ ചൊവ്വ ഒന്‍പതില്‍ ശനി പന്ത്രണ്ടില്‍ രാഹു അഞ്ചാം തിയ്യതി വരെ പന്ത്രണ്ടിലും ശേഷം ജന്മരാശിയിലും ബുധന്‍
മകരക്കൂറുകാര്‍ക്ക് കൂടുതലും ശുഭഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണിത്. സമൃദ്ധമായി ഭക്ഷണം കഴക്കുന്നതിന്ന് അവസരമുണ്ടാവും. അവിവാഹിതരുടെ വിവാഹ അന്വേഷണ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ദാമ്പത്യസുഖം അനുഭവിക്കും. സാമ്പത്തികനില ഉയരും. കച്ചവടങ്ങളില്‍ ലാഭം ഉണ്ടാവും. പുതുവസ്ത്രങ്ങളോ അലങ്കാര വസ്തുക്കളോ സമ്പാദിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങളുണ്ടാവും. ഉദരരോഗങ്ങള്‍ക്കോ നേത്രരോഗങ്ങള്‍ക്കോ സാദ്ധ്യതയുണ്ട്. കലാകാരന്‍മാര്‍ സാഹിത്യകാരന്‍മാര്‍ തുടങ്ങിയവര്‍ അംഗീകരിക്കപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ കരഗതമാവാനിടയുണ്ട്. ഗൃഹ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറെ ക്ളേശങ്ങള്‍ അനുഭവിക്കേണ്ടി വരും.
ദോഷപരിഹാരാര്‍ത്ഥം ശിവപ്രീതി വരുത്തുക ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാജ്ഞലി ചെയ്യുക തുടങ്ങിയവ ശുഭകരമാണ്.
 
കുംഭക്കൂറ്:- നക്ഷത്രം അവിട്ടം അവസാനത്തെ പകുതി ചതയം പൂപൂപുട്ടാതി ആദ്യത്തെ മൂന്ന് പാദങ്ങള്‍
കുംഭക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. ജന്മരാശിയില്‍ വ്യാഴം അഞ്ചില്‍ കേതു ആറില്‍ ചൊവ്വ അഷ്ടമത്തില്‍ ശനി പതിനൊന്നില്‍ രാഹു അഞ്ചാം തിയ്യതി വരെ പതിനൊന്നിലും ശേഷം പന്ത്രണ്ടിലും ബുധന്‍ പന്ത്രണ്ടില്‍ സൂര്യന്‍ ആറാം തിയ്യതി വരെ പന്ത്രണ്ടിലും ശേഷം ജന്മരാശിയിലും ശുക്രന്‍
കുംഭക്കൂറുകാര്‍ക്ക് അഷ്ടമശ്ശനി ജന്മവ്യാഴം തുടങ്ങിയവ നടക്കുന്ന കാലമായതിനാല്‍ കൂടുതലും അശുഭഫലങ്ങള്‍ക്കാണ് സാദ്ധ്യത. മറ്റുള്ളവര്‍ തനിക്ക് ഹിതകരമായി പെരുമാറുന്നില്ല എന്ന് തോന്നും. എല്ലാലരേയും സ്നേഹിക്കാന്‍ ശ്രമിക്കുക. അലങ്കരിക്കുന്ന സ്ഥാനമാനങ്ങളില്‍ അസ്വസ്ഥത അനുഭവപ്പെടും. സ്ത്രീകള്‍ക്ക് സ്വര്‍ണ്ണലാഭം ഉണ്ടാവുന്നതിന്ന് സാദ്ധ്യതകൂടും. കലാകായികമേഖലകളില്‍ പ്രവൃത്തിക്കുന്നവര്‍ ആദരിക്കപ്പെടും. അവിവാഹിതരുടെ വിവാഹ അന്വേഷണകാര്യങ്ങളില്‍ പുരോഗതിയുണ്ടാവുകയില്ല. സുഹൃത്ത് ബന്ധങ്ങളില്‍ നിന്ന് അകന്ന് നില്ക്കുന്നതിനുള്ള പ്രവണത കൂടും. തെറ്റായ വഴികളില്‍ പ്രവൃത്തിക്കുന്നവര്‍ പിടിക്കപ്പെടും. ദമ്പതികള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് നഷ്ടസാദ്ധ്യത കൂടും. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാവും.
ദോഷപരിഹാരാര്‍ത്ഥം നവഗ്രഹപൂജ ചെയ്യുക വിഷ്ണുപ്രീതി വരുത്തുക ശാസ്താക്ഷേത്രത്തില്‍ നീരാജനം തുടങ്ങിയവ ശുഭകരങ്ങളാണ്.
 
മീനക്കൂറ്:- നക്ഷത്രം പൂരൂരുട്ടാതി അവസാനത്തെ പാദം ഉത്രട്ടാതി രേവതി
മീനക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപഥം ഇപ്രകാരമാകുന്നു. നാലില്‍ കേതു അഞ്ചില്‍ ചൊവ്വ ഏഴില്‍ ശനി പത്തില്‍ രാഹു അഞ്ചാം തിയ്യതി വരെ പത്തിലും ശേഷം പതിനൊന്നിലും ബുധന്‍ പതിനൊന്നില്‍ സൂര്യന്‍ ആറാം തിയ്യതി വരെ പതിനൊന്നിലും ശേഷം പന്ത്രണ്ടിലും ശുക്രന്‍ പന്ത്രണ്ടില്‍ വ്യാഴം.
മീനക്കൂറുകാര്‍ക്ക് കണ്ടകശ്ശനികാലം തുടരുകയാണ്. ഇവര്‍ക്ക് ശുഭാശുഭഫലങ്ങള്‍ മിശ്രമായിട്ട് അനുഭവപ്പെടുന്ന കാലമാണിത്. സന്താനങ്ങളുടെ പ്രയാസങ്ങളോര്‍ത്ത് ദുഃഖിക്കും.ആരോഗ്യപരമായ പ്രശ്നങ്ങള്‍ കുറയും. സാമ്പത്തികനില തൃപ്തികരമാകാനിടയുണ്ട്. യാത്രാക്ളേശം അനുഭവിക്കും. വ്യഥിത ചിന്തകള്‍ മനസ്സിനെ മഥിക്കും. ചിരകാലമായി പ്രതീക്ഷിച്ചുവരുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്നുള്ള സാദ്ധ്യത വര്‍ദ്ധിക്കും. അവിവാഹിതരുടെ വിവാഹ അന്വേഷണകാര്യങ്ങളില്‍ പുരോഗതിയുണ്ടാവുകയില്ല. സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതിന്നുള്ള അവസരങ്ങള്‍ ഉണ്ടാവും. വീട്ടിലേക്ക് അലങ്കാരവസ്തുക്കള്‍ സമ്പാദിക്കും. 
ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് നീരാജനം വിഷ്ണുക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ശുഭഫലങ്ങളാണ്.

 

2010 ഫിബ്രവരി മാസത്തിലെ വിശേഷ ദിനങ്ങള്‍
എലയൃമ:9- ഏകാദശി വ്രതം
11- പ്രദോഷ വ്രതം
12- മഹാശിവരാത്രി
13- അമാവാസി
15- ഫാല്‍ഗുനമാസാരംഭം
16- ശ്രീരാമകൃഷ്ണജയന്തി
20- ഷഷ്ടി വ്രതം
കുംഭ ഭരണി
25- ഏകാദശി വ്രതം
26- പ്രദോഷ വ്രതം
മിലാഡി ഷെരീപ്
നബിദിനം
28- മാഘപൂര്‍ണ്ണിമ 

 

 
 
 [0]  
 
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows പുണ്യങ്ങളുടെ പൂക്കാലം -- അസീസ് കുറ്റിപ്പുറം
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows കൃഷ്ണനെ ക്രൂശിക്കാതിരിക്കുക -- എ ജെ
arrows കുരുക്ഷേത്രയുദ്ധം വായിക്കാത്തെ ഏട് -- പ്രശാന്ത് ആര്‍ ക്യഷ്ണ
arrows 2010 ജനുവരി 16 മുതല്‍ 31 വരെയുള്ള ഗ്രഹചാര ഫലങ്ങള്‍ -- ചെമ്പോളി ശ്രീനിവാസന്‍
arrows 2010വര്‍ഷം നമുക്ക് എന്തു നല്കും?--ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
arrows ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us