Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

കാഴ്ച  - 
arrows നായകന്മാരെ, നിങ്ങളോട്‌ പെണ്ണുങ്ങള്‍ക്ക് ചിലത്‌ പറയാനുണ്ട്‌-വിനയ
 

തലക്കെട്ട്‌ കണ്ട്‌ ഇത്‌ താരങ്ങളോട്‌ മാത്രമാണെന്ന്‌ കരുതേണ്ട. പൊതു സമൂഹം മുഴുവന്‍ കേള്‍ക്കണം.

തിലകന്‍ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സാമൂഹിക-സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ വരെ പ്രതികരിക്കുകയും പക്ഷം ചേരുകയും കോലാഹലമുണ്ടാക്കുകയും വിഡ്‌ഢിപ്പെട്ടിക്കുമുന്നിലിരുന്ന്‌ ഞങ്ങളതൊക്കെ കണ്ട്‌ രസിക്കുകയും അയ്യേ എന്ന്‌ മൂക്കത്ത്‌ വിരല്‍ വെയ്‌ക്കുകയും ചെയ്‌തു. 
അന്നേരത്തൊക്കെ ഞങ്ങള്‍ ചിന്തിച്ചത്‌ നടന്മാരും നടന്മാരും തമ്മിലാണല്ലോ പ്രശ്‌നമെന്നായിരുന്നു. 
ഏതു രംഗത്തുള്ളവരായാലും പെണ്ണുങ്ങള്‍ തമ്മിലായിരുന്നു കലഹമെങ്കില്‍ നിങ്ങള്‍ ആണുങ്ങള്‍ പറയും രണ്ടു തല തമ്മില്‍ ചേരും നാലു മുല തമ്മില്‍ ചേരില്ല എന്ന്‌. 
പല അഭിനേതാക്കളും അഭിപ്രായങ്ങള്‍ പറയുന്നത്‌ കണ്ടു. പക്ഷേ, ഒരു അഭിനേത്രിപോലും പ്രതികരിച്ചു കണ്ടില്ല. എങ്ങനെ പ്രതികരിക്കും?
പണ്ടേ പ്രായത്തേക്കാള്‍ കൂടിയ പക്വമതികളുടെ റോളായിരുന്നല്ലോ ഞങ്ങള്‍ക്കുണ്ടായിരുന്നത്‌. എന്നാല്‍ നായകന്മാരോ...വിഗ്ഗും വെച്ച്‌ കട്ടിയില്‍ മേക്കപ്പുമിട്ടുവന്ന അപ്പൂപ്പന്മാര്‍...
അവര്‍ ചെറുപ്പക്കാരന്റെ റോള്‍ അഭിനയിക്കുന്നു. അറുപതു വയസ്സിലും. നായികയ്‌ക്ക്‌ എന്നും പതിമൂന്നിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായം. കുടുംബിനിയും രണ്ടു കുട്ടികളുടെ അമ്മയുമൊക്കെയായി പതിമൂന്നിലേ നായികാ പദവി ഏറ്റെടുക്കും. 

ഇന്ത്യയില്‍ പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടാണ്‌. കര്‍ശന നിയമമുണ്ട്‌. പ്രായപൂര്‍ത്തിയാകണമെന്ന്‌. നമ്മുടെ മിക്ക നായികമാരുടേയും യഥാര്‍ത്ഥപ്രായം 13നും 18 നും ഇടയ്‌ക്കാണ്‌. ഇവര്‍ക്കെങ്ങനെ സിനിമയില്‍ വിവാഹിതയും അമ്മയുമായി അഭിനയിക്കാനാകും? പതിനെട്ടുകാരിക്ക്‌ ഇരുപത്തൊന്നുകാരനല്ല നായകന്‍...യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ അപ്പൂപ്പനായിക്കഴിഞ്ഞ നടന്മാരാണ്‌. ഇതെന്തുന്യായം? 

ഇവിടെ നിത്യ ഹതിരതനായകന്മാരുണ്ട്‌. നിത്യഹരിത നായികമാരില്ല. നടന്‌ പ്രായം കുറഞ്ഞ കഥാപാത്രങ്ങളാവാം. നടിക്കാവില്ല. 
ചിന്തിച്ചു നോക്കൂ...
ഒരു നായിക പരമാവധി നില്‍ക്കുന്നത്‌ ഇരുപത്തിയഞ്ചു വയസ്സുവരെയാണ്‌. (കൂടിപ്പോയോ പ്രായം? ) ശരിക്കു പറഞ്ഞാല്‍ ഏതു തൊഴിലവസരത്തിനും വേണ്ട്‌ മിനിമം ഏജില്‍ ഞങ്ങള്‍ കളരിക്കു പുറത്ത്‌. പിന്നെ ഞങ്ങള്‍ തൊഴില്‍ രഹിതര്‍. പേരിന്‌ വിവാഹം. വിവാഹം ഉറപ്പിച്ചാല്‍ ഏതു അഭിമുഖകാരനും നടിയോട്‌ ചോദിക്കുന്നത്‌ ഈ മാമാങ്കം കഴിഞ്ഞാല്‍ അഭിനയിക്കുമോ എന്നാണ്‌. 
നടി കണ്‍ഫ്യൂഷനില്‍...പുരുഷന്‍ പറയുന്നതിനപ്പുറം പറയാന്‍ ആവുന്നില്ലല്ലോ ഇവര്‍ക്ക്‌. 
മലയാള സിനിമ കണ്ട മികച്ച നടിയായ ഞ്‌ജുവാര്യരേയും കൊണ്ടുപോയവന്‍ പറഞ്ഞത്‌ കൃത്യസമയത്താണ്‌ ആ കുട്ടിയെ ഞാന്‍ രക്ഷിച്ചതെന്നാണ്‌.

അതേ സമയം വിവാഹം കഴിക്കാന്‍ പോകുന്ന നടനോട്‌ ചോദിച്ചാല്‍..ഇതെന്റെ ചോറല്ലേ...തൊഴിലല്ലേ എന്നൊക്കെയാവും.
നടിക്ക്‌ തൊഴിലല്ല്‌ായിരുന്നോ ഇതുവരെ? ചോറല്ലായിരുന്നോ? 
വിവാഹം കഴിയുന്നതോടെ അടുക്കളക്കാരിയാവുന്ന ഇവര്‍ പിന്നെ പുരുഷന്‍ പറഞ്ഞു പഠിപ്പിച്ചത്‌ ഉരുവിട്ടുകൊണ്ടിരിക്കും.
വീട്ടുകാരിയായിരിക്കുന്നതാണ്‌ എനിക്കിഷ്ടം. ഈ റോളില്‍ ഏതിനേക്കാളും സംതൃപ്‌തിയുണ്ട്‌. 

കുറേ കിഴവന്മാരുടെ നായികയായി അഭിനയിക്കാന്‍ കാത്തുനില്‌ക്കുന്ന പെണ്‍കുട്ടികളെ അവരുടെ രക്ഷിതാക്കളേ, നിങ്ങള്‍ യഥാര്‍ത്ഥജീവിതത്തില്‍ ഈ പ്രായക്കാരെ ഇണയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 

ഏതായാലും പതിനെട്ടുവയസ്സിനു മുമ്പ്‌ സിനിമാ സീരിയല്‍ രംഗത്തെത്തി ഭാര്യയുടെയും അമ്മയുടേയും റോളഭിനയിക്കുന്ന നിങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ സ്‌ത്രീകള്‍ ദുഖിക്കുന്നു. പതിനെട്ടു തികയാത്ത നിങ്ങള്‍ റോള്‍ മോഡലുകളാവുകയാണ്‌. പാടില്ല. എന്തും നിങ്ങള്‍ അഭിനയിച്ചോളൂ..പക്ഷേ, ഭാര്യയും അമ്മയുമായി രംഗത്തു വരാതിരിക്കണം. നിര്‍ബന്ധമായും അതിനുവേണ്ടി നിയമമുണ്ടായേ പറ്റൂ. 
മാര്യേജ്‌ ആക്ടിനു സമാനമായ പ്രായപൂര്‍ത്തി നിയമത്തിനു സമാനമായി നിയമങ്ങള്‍ അഭിനയത്തിലും ആവശ്യമാണ്‌. ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

 

 

 
 
 [3]  
 
arrows പീപ്പ്ലി ലൈവ്.--ഷാജഹാന്‍ കാളിയത്ത്
arrows ലെന്‍സ്--വസുധൈവ കുടുംബകം--സാഗര്‍
arrows കിഞ്ചന വര്‍ത്തമാനം -- പ്രിയ ശ്രീനി, രാജാവ് നഗ്നനാണ് (താങ്കളും)! -- ടി ഷൈബിന്‍
arrows ഒഴുക്കിനെതിരേ പുത്തരിയങ്കം നടത്തിയ പടക്കുതിര എന്‍.ആര്‍.അനില്‍കുമാര്‍
arrows ലെന്‍സ് -- സ്വപ്നം -- സാഗര്‍
arrows കേരളം എന്നെ കൊതിപ്പിക്കുന്നു -- ടി ഷൈബിന്‍
arrows പഴമ --എം ബി എസ് -- പുനലൂര്‍ രാജന്‍
arrows ലെന്‍സ് --കാവലാള്‍ -- സാഗര്‍
arrows ഉരകല്ല്.--- ചിതലരിച്ച പ്രമാണങ്ങള്‍ -- ജി മനു
arrows ലെന്‍സ് -- ഒരു സാഗരത്തിന്‍ മിടിപ്പുമായി....-- സാഗര്‍
arrows ലെന്‍സ് --കാഴ്ചപ്പൊങ്കാല -- സാഗര്‍
arrows വെറുപ്പ്‌ വിതയ്ക്കുന്ന നിരീക്ഷണങ്ങള്‍ -- എസ് കുമാര്‍
arrows സ്വാമികെട്ടിയ സാക്ഷാല്‍ കോട്ട.-- നാരായണസ്വാമി
arrows സൂര്യകിരീടം വീണുടഞ്ഞു..... - ടി ഷൈബിന്‍
arrows ലെന്‍സ് -- ഇതിലേതു കലത്തില്‍ പാകപ്പെടുത്തുമെന്‍ ജീവിതം ..... -- സാഗര്‍
arrows ഈണം രാഘവീയം...... - ടി ഷൈബിന്‍
arrows കാലം തെറ്റിവിരിയുന്ന താമര -- രമേശ് ബാബു
arrows ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ! എ.ചന്ദ്രശേഖര്‍
arrows ലെന്‍സ് -- മാറ്റുവിന്‍ ചട്ടങ്ങളെ-- സാഗര്‍
arrows ചെന്നൈ ഫിലിം ഫെസ്റ്റില്‍ കാഴ്ചകള്‍ -- ദേവദാസ് വി എം.
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us