എന്‍.പി.രാജേന്ദ്രന്‍
സ്‌ത്രീസങ്കല്‌പ്പവും സ്‌ത്രീയാഥാര്‍ത്ഥ്യവും
കഴിഞ്ഞ ഇരുപത്-ഇരുപത്തഞ്ച് വര്‍ഷത്തിനകം കേരളത്തില്‍ ഏറ്റവും വലിയ മാറ്റം ഉണ്ടായത് ഏത് മേഖലയിലാണ് എന്ന് ചോദിച്ചാല്‍, സ്‌ത്രീകളുടെ സാമൂഹികമായ നിലയിലാണ് അതുണ്ടായത് എന്ന് ഞാന്‍ പറയും. എത്രപേര്‍ ഇതിനോട് യോജിക്കും എന്നറിയില്ല. ഇരുപതോ ഇരുപത്തഞ്ചോ വയസ് പ്രായം ഉള്ളവര്‍ക്ക് ഈ മാറ്റം കാണാന്‍ പറ്റിയിട്ടുണ്ടാവില്ല. പ്രായമേറിയവരാകട്ടെ, പെണ്ണുങ്ങള്‍ നാട് കുട്ടിച്ചോറാക്കുകയാണ് എന്നാവും കരുതുന്നത്. മാധ്യമങ്ങളില്‍ ദിവസേന വരുന്ന സ്‌ത്രീപീഡനവാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുക സ്‌ത്രീയുടെ നില പണ്ടത്തേക്കാള്‍ തീര്‍ത്തും മോശമായിരിക്കുകയാണ് എന്നാണ്. ഇത് സത്യമായ കാര്യമല്ല.
ഞാനിവിടെ പറഞ്ഞുവരുന്നത് സ്‌ത്രീസങ്കല്‍പ്പത്തെകുറിച്ചല്ല, സ്‌ത്രീ യാഥാര്‍ഥ്യത്തെകുറിച്ചാണ്. സമൂഹത്തിലെ സ്‌ത്രീയെകുറിച്ചുള്ള എന്റെ സങ്കല്‍പ്പമല്ല മാറുന്നത്. സ്‌ത്രീയാഥാര്‍ഥ്യമാണ്. ഈ മാറ്റം ശരിയായ രീതിയിലല്ല മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നത് എന്നതില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലല്‌പം പ്രയാസമുണ്ട ്. മറ്റുകാര്യങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി, ബോധപൂര്‍വമായല്ല മാധ്യമങ്ങള്‍ ഇങ്ങനെ തെറ്റായ ചിത്രം നല്‍കുന്നതെന്ന് സമാധാനിക്കാമെന്നുമാത്രം.
പുതിയ തലമുറയിലെ പെണ്‍കുട്ടി എന്റെ തലമുറയിലെ സ്‌ത്രീയേക്കാള്‍ കൂടുതല്‍ സ്വതന്ത്രയും കൂടുതല്‍ ധീരയും കൂടുതല്‍ വിദ്യാസമ്പന്നയും കൂടുതല്‍ സമത്വം അനുഭവിക്കുന്നവളുമാണെന്ന കാര്യം ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുമോ ? മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ച കാലമെന്നൊക്കെ വിശേഷണങ്ങളുളള എഴുപതുകളില്‍ കോളേജില്‍ പഠിച്ച എനിക്ക്‌് ഇന്നത്തെ ക്യാമ്പസ്സുകളിലെ ആണ്‍-പെണ്‍ കൂട്ടായ്‌മ സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ വികാസം പ്രാപിച്ചതാണ്. രണ്ട ് വര്‍ഷം മുമ്പ് ഒരു കോളേജ് വിദ്യാര്‍ഥിയോട് ഒപ്പം പഠിക്കുന്ന പെണ്‍കുട്ടി നീ പോടാ എന്ന് പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ചെറുതായൊന്ന് ഞെട്ടുകയുണ്ടായി. അവന്‍ തിരിച്ചുതല്ലുകയോ മറ്റോ ചെയ്യുമോ എന്നായിരുന്നു എന്റെ പേടി. ഒന്നും സംഭവിച്ചില്ല. അവന്‍ ഹൃദ്യമായൊന്നുചിരിക്കുകയാണ് ചെയ്‌തത്. എന്റെ ചെറുപ്പകാലമല്ലല്ലോ ഇതെന്ന് തിരിച്ചറിയാന്‍ എനിക്ക് കുറച്ചുസമയം വേ ിവന്നു. എന്റെ ഒരു മരുമകള്‍ ഭര്‍ത്താവിനെ പേരുവിളിക്കുന്നത് കേട്ടപ്പോഴും ഇതേ അവസ്ഥയിലായിരുന്നു ഞാന്‍. വലിയ ധിക്കാരമാണല്ലോ അവള്‍ കാട്ടുന്നത് എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, പേര് വിളിച്ചാല്‍ മതിയെന്നാണ് ഭര്‍ത്താവ് പറഞ്ഞിരിക്കുന്നതെന്നാണ്. ഭര്‍ത്താവൊരു സ്‌ത്രീപക്ഷ വിപ്ലവകാരിയൊന്നുമായിരുന്നില്ല. ഭര്‍ത്താവിന്റെ പേര് ഉച്ചരിക്കാന്‍ അനുവാദമില്ലാതെ ഭാര്യമാര്‍ മോന്റെ അച്ഛന്‍ എന്നും മറ്റും പറഞ്ഞിരുന്നത് ഈ കേരളത്തില്‍ തന്നെയാണ്. പത്തുവര്‍ഷം മുമ്പ് മാത്രം മരിച്ച എന്റെ അമ്മ, എന്റെ അച്ഛന്റെ പേര് ഉച്ചരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല.
കാല്‍ നൂറ്റാണ്ടുമുമ്പ് വിവാഹച്ചടങ്ങിലേക്ക് മലയാളിവധുക്കള്‍ എങ്ങനെയാണ് വന്നിരുന്നത് എന്നോര്‍ക്കുക കൗതുകരമായിരിക്കും. സ്വന്തം പാദമല്ലാതെ മറ്റൊന്നും കാണാന്‍ പറ്റാത്ത വിധത്തില്‍ തലതാഴ്‌ത്തിയുള്ള വരവും തൂക്കിക്കൊല്ലാന്‍ കൊണ്ടുപോകുന്നതുപോലുള്ള പൊട്ടിക്കരച്ചിലുകളും ഞാനേറെ കണ്ടിട്ടു ്. ഇന്നത് എത്ര മാറിയിരിക്കുന്നു. തല കുനിച്ച് വരുന്ന വധു ഇല്ലെന്നുമാത്രമല്ല, ഈയിടെ ഒരു വിവാഹച്ചടങ്ങില്‍ വരന്‍ നെര്‍വസ് ആയും വധു രാഷ്‌ട്രീയനേതാവിനെപ്പോലെ സദസ്സിലുള്ളവരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്‌തുകൊണ്ട ് ചടുലതയോടെയും കടന്നുവന്ന രസകരമായ കാഴ്‌ചയും കാണുകയുണ്ടായി.
ഭാര്യയും ഭര്‍ത്താവും നടന്നുപോകുമ്പോള്‍ കൊച്ചുകുഞ്ഞിനെ ഭര്‍ത്താവ് എടുത്തുകൊ ുനടക്കുന്നത്‌് ഒരു പതിനഞ്ചുകൊല്ലം മുമ്പുപോലും കേരളത്തിലെ തെരുവുകളില്‍ കാണാന്‍ പറ്റുമായിരുന്നില്ല. ആരെങ്കിലും റോഡിലൂടെ അങ്ങനെ നടക്കുന്നത് ക ാല്‍ അവനെ ശുദ്ധ പെണ്‍കോന്തനായും അവളെ മഹായക്ഷിയായും മുദ്ര കുത്തുമായിരുന്നു. ഇന്ന് ഭാര്യ കുഞ്ഞിനെ എടുക്കുന്നതാണ് അപൂര്‍വ കാഴ്‌ച്ച. നവദമ്പതികള്‍ പോലും നാട്ടിലെ കടകള്‍ക്ക് മുമ്പിലൂടെ സംസാരിച്ചുനടന്നുപോകാറില്ല. ഭര്‍ത്താവിനേക്കാള്‍ അഞ്ചടിയെങ്കിലും പിന്നിലേ ഭാര്യക്ക് നടക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിനേക്കാള്‍ മുന്നില്‍ നടക്കുക ഒരുമ്പെട്ടോള്‍ മാത്രം. ഇന്ന് യുവതീയുവാക്കള്‍ പൊതുതെരുവില്‍ കൈപിടിച്ചുനടക്കുന്നതുകണ്ടാല്‍ ആരും അത് നോക്കുക പോലുമില്ല. ചുമലില്‍ കൈയിട്ടോ ചേര്‍ത്തുപിടിച്ചോ ഭാര്യാഭര്‍ത്താക്കന്മാര്‍ നടന്നുപോകുന്നത് എന്നും കാണുന്ന കാഴ്‌ചയാണ്.
എന്റെ വിവാഹനിശ്ചയം അറുപതിനുമേല്‍ പ്രായമുള്ള പത്തുപതിനഞ്ചുപുരുഷന്മാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. 22 വര്‍ഷം മുമ്പാണ് ആ ചരിത്ര സംഭവം നടന്നത് ! വീട്ടിനുള്ളിലുള്ള സ്‌ത്രീകള്‍ക്ക് ചായപലഹാരങ്ങള്‍ കൊ ണ്ടുവെക്കാനല്ലാതെ ചടങ്ങില്‍ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്‌ച ഞാന്‍ പങ്കെടുത്ത വിവാഹനിശ്ചയച്ചടങ്ങില്‍ സ്‌ത്രീകളെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു !
ഇതെല്ലാം നിസ്സാരകാര്യങ്ങളാണെന്നും സങ്കല്‍പ്പത്തിലും യാഥാര്‍ത്ഥ്യത്തിലും സ്‌ത്രീയുടെ നിലയില്‍ കാര്യമായ മാറ്റമു ായിട്ടില്ലെന്നും കരുതുന്നവരു ാകാം. നമ്മള്‍ യാത്ര തുടങ്ങിയിട്ട് ഒരുപാട് ദൂരം പിന്നിട്ടുകഴിഞ്ഞു. പിന്നിട്ട വഴിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മാത്രമേ ഇനി പിന്നിടാനുള്ള ദൂരത്തെക്കുറിച്ച് ആത്മവിശ്വാസമു ാവുകയുള്ളൂ. തീര്‍ച്ചയായും ഇനിയുമേറെ ദൂരം പിന്നിടാനുണ്ട ്. അതുകൊണ്ടുതന്നെ ചിലര്‍ക്കെങ്കിലും നമ്മള്‍ ഒട്ടും മുന്നോട്ടുപോയിട്ടില്ല എന്ന തോന്നലു ാകും. അവരെ കുറ്റപ്പെടുത്തുന്നില്ല. മറ്റൊരുപാട് കാര്യത്തിലെന്ന പോലെ ഇക്കാര്യത്തിലും പിന്തിരിഞ്ഞുനടക്കാനാര്‍ക്കും കഴിയുകയില്ല. നടത്തിക്കാം എന്നാരും വ്യാമോഹിക്കുകയും വേണ്ട . സമ്പൂര്‍ണമായ സ്‌ത്രീ പുരുഷസമത്വം തന്നെയാണ് മാനവരാശിയുടെ പുരോഗതിയുടെ പാതയിലെ വളരെയൊന്നും അകലെയല്ലാത്ത ലക്ഷ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട .
സംവരണമില്ലാതെ സകല പാര്‍ട്ടികളുടെയും കേന്ദ്രകമ്മിറ്റിയില്‍ പകുതി പെണ്ണുങ്ങളുണ്ടാകുന്ന, വീടുകളില്‍ സകല ആണ്‍മക്കള്‍ക്കും രുചിയോടെ പുട്ടും ഉപ്പുമാവും മാത്രമല്ല നല്ല കോഴിക്കറിയും ഉ ാക്കാന്‍ കഴിയുന്ന, സായാഹ്നത്തില്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ ആണുങ്ങള്‍ക്കൊപ്പം പെണ്ണുങ്ങളും ചായ കുടിക്കാന്‍ വന്ന് പത്രംവായിച്ച് രാഷ്‌ട്രീയം പറയുന്ന...... ഇനിയും ഒരു പാട് സങ്കല്‍പ്പങ്ങള്‍ വേറെയുമുണ്ട ്..... ഒരു സ്‌ത്രീ പറഞ്ഞത്, അത്യാവശ്യം വന്നാല്‍ റോഡരുകിലുരുന്ന് മൂത്രമൊഴിക്കാന്‍ സ്‌ത്രീ മടിക്കാത്ത ഒരു സമൂഹമേ യഥാര്‍ത്ഥത്തില്‍ സമത്വമുള്ള സമൂഹമായി പരിഗണക്കാനാവൂ എന്നാണ്. ഇതിന് ഇനിയും എത്ര തലമുറ പിന്നിടേണ്ടി വരും എന്നെനിക്കറിയില്ല.
രവി മേനോന്‍
എന്റെ മനസ്സിലെ സ്‌ത്രീ സ്‌നേഹമാണ്. വാത്സല്യം, പ്രണയം, ആരാധന, കാമം ...അങ്ങനെ പലതും. ഒരു സ്‌ത്രീയെയും ഒരിക്കലും വെറുക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍ദയത്വത്തിന്റെയും അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പരുക്കന്‍ മുഖാവരണങ്ങള്‍ക്ക് പിന്നില്‍ പോലും സ്‌നേഹമുള്ള, സ്‌നേഹത്തിനു മുന്നില്‍ നിരായുധയാകുന്ന, ഒരു പാവം സ്‌ത്രീയെ കണ്ടുമുട്ടിയിട്ടുണ്ട്. എല്ലാ കെട്ടുപാടുകളില്‍ നിന്നും കുതറി മാറാന്‍ വെമ്പുന്ന ഒരു സ്‌ത്രീ.
ഏറ്റവും സ്‌നേഹം തോന്നിയിട്ടുള്ള സ്‌ത്രീകളില്‍ ഒരാള്‍ എസ ജാനകി ആണ്. അവരുടെ സംസാരത്തില്‍, ചിരിയില്‍, കരച്ചിലില്‍ സ്വയം മറന്നു മുഴുകി ഇരുന്നു പോകാറുണ്ട്. ആത്മവിസ്‌മൃതിയുടെ തലത്തിലേക്ക് ഉയരുന്ന ആ ആലാപനം, ഒരു വാദ്യോപകരണത്തിന്റെയും അകമ്പടി ഇല്ലാതെ തന്നെ, എന്നെ രോമാഞ്ചമണിയിച്ചിട്ടുണ്ട്. സുന്ദരരാവില്‍ ചന്ദനമുകിലില്‍ എന്ന പഴയ ഗാനം സ്വന്തം വീടിന്റെ ഉമ്മറത്തിരുന്നു ജാനകിയമ്മ പാടിക്കെള്‍പ്പിച്ച സന്ധ്യ ഇന്നുമോര്‌ക്കുന്നു. പാട്ടിനൊടുവില്‍, ഒരു സ്വപ്‌നത്തില്‍ നിന്നെന്നവണ്ണം എഴുന്നേറ്റു പോയി അവരുടെ എണ്ണമിനുപ്പുള്ള കവിളില്‍ ചുംബിച്ചത് ഞാന്‍ അറിഞ്ഞു കൊണ്ടായിരുന്നില്ല..മറുചുംബനത്തിന്റെ ഈര്‌പമുള്ള ചൂട് മാത്രമുണ്ട് ഇപ്പോഴും കവിളില്‍.....
പ്രേംചന്ദ്
ആണ്‍സങ്കല്പങ്ങളില്‍ ഒരു കെണിയുണ്ട്.അത് കവിതയിലായാലും നോവലിലായാലും സിനിമയിലായാലും, ആണിനു മുന്‍ തൂക്കവും ആധിപത്യവുമുള്ള ഞരമ്പുകളുടെ സ്യഷ്ടിയാണ് . ഇത് നല്‍കുന്ന ആനുകൂല്യമാണ് ആണിനെ ആണാക്കി നിറുത്തുന്നത്. ഈ കെണികളെ തിരിച്ചറിയുകയും അതിനെ പൊളിക്കാന്‍ പൊരുതുകയും ചെയ്യുന്ന വ്യക്തികളായിരിക്കണം സ്ത്രീകള്‍.എന്റെ ജീവിത പങ്കാളി അങ്ങനെ ഉള്ള ഒരാളാണ് .മകളും അങ്ങനെ ആയിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കെ ഷെരീഫ്
എനിക്ക് സ്‌ത്രീ എന്നാല്‍ പുരുഷനേക്കാള്‍ മേലെ നില്‌ക്കുന്നവളാണ്. ശക്തിയും ക്ഷമയും സമനിലയും ശ്രദ്ധയും ഉത്തരവാദിത്വവുമൊക്കെ സ്‌ത്രീയോളം പുരുഷനില്ല. സുന്ദരിയോ ലാവണ്യവതിയോ തമ്പുരാട്ടിയോ ഒന്നുമല്ല എന്റെ സ്‌ത്രീ സ്‌ത്രീ സങ്കല്‌പം. നരകത്തിനുമേലെ ഒരു പലകവെച്ച് (നരകത്തെ മറച്ച് )ചിരിച്ചു നില്‌ക്കുന്നവളാണ് എന്റെ സ്‌ത്രീ രൂപം.
കൂടുതല്‍ വരച്ചത് പുരുഷനെയാണ്. പുരുഷന്റെ വിവിധ ഭാവതലങ്ങള്‍. കോമാളിയും വിപ്ലവകാരിയും മററുമായി എറിച്ചു നില്‌ക്കുന്ന ഭാവങ്ങള്‍. സുന്ദരിയായ സ്‌ത്രീയേയോ, നഗ്നയായ സ്‌ത്രീയോ വരയ്‌ക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. പലരും മഹത്താണെന്നു പറയുന്ന കാനായിയുടെ യക്ഷിയെക്കുറിച്ച് എനിക്ക് മതിപ്പില്ല. നഗനത വെച്ചിട്ടാണ് പലരും ജനപ്രിയരാകുന്നത്. ഒരു നാട്ടിന്‍പുറത്തുകാരനായതുകൊണ്ട്‌് നന്നായി അദ്ധ്വാനിക്കുന്നവരും പണിയെടുക്കുന്നതുമായ അത്ര സൗന്ദര്യമില്ലാത്ത സ്‌ത്രീകളെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്. ജീവന്റെ വില സ്‌ത്രീക്കേ അറിയൂ. പുരുഷനത് അറിയാത്തതുകൊണ്ടാണ് യുദ്ധവും കൊന്നൊടുക്കലുമൊക്കെ പുരുഷന്റേതാവുന്നത്.
നിത്യന്‍
ആധുനിക സമൂഹത്തില്‍ ഭാര്യ എന്ന പദം ഒരൂ അശ്ലീലമാണെന്ന് തോന്നിയിട്ടുണ്ട്.
ഏതോ ഒരു അടിമയുടമ ബദ്ധത്തിന്റെ ധ്വനി അതിലുള്ളതുകൊണ്ട്, അതായത്
ഭരിക്കപ്പെടുന്നവള്‍ എന്നര്‍ത്ഥം വരുന്നതുകൊണ്ട് നല്ല പദം അംഗ്രേസിയിലെ
spouse എന്നര്‍ത്ഥം വരുന്ന ജീവിതപങ്കാളിയാണെന്നു തോന്നുന്നു. ആരും ആരെയും
ഭരിക്കാതെ പോവുമ്പോള്‍ ജീവിതം ഒരു ഘോഷയാത്രപോലെ പോവും. കടലും കരയും
പോലൊരു ബന്ധമാണ് ആണും പെണ്ണും തമ്മില്‍ അഥവാ പെണ്ണും ആണും തമ്മില്‍. കര
കരയായും കടല്‍ കടലായും നില്ക്കുമ്പോഴാണ് ഭൂമിയില്‍ ജീവന്റെ സംഗീതം
അവശേഷിക്കുക. ആ ബന്ധം വഷളാവുമ്പോഴാണ് സൂനാമി സംഭവിക്കുക. സര്‍വ്വനാശം.
ഒന്നില്ലാതെ മറ്റതിന് പ്രസക്തിയില്ല.
ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനും മുന്നേ ജീവിതത്തില്‍ സ്ഥാനം പിടിച്ച
എത്രയോ ആളുകളുണ്ട്. അവരുടെ സ്ഥാനങ്ങളും നിസ്സാരമല്ല. പ്രാധാന്യവും. ഒരു
വ്യക്തിയുടെ ജീവിതം എന്നുപറയുന്നത്, ജീവിതപങ്കാളിയുമായി വീടെന്ന ഒരു
പൊട്ടക്കിണറിന്റെ സമൃദ്ധിയില്‍ സുഭിക്ഷം കഴിയലാണെന്ന വിശ്വാസം
നിത്യനില്ല. സമൂഹമാണ് അടിത്തറ. മനുഷ്യന്‍ അടിസ്ഥാനപരമായി
സ്വാര്‍ത്ഥിയാണെങ്കിലും ഒരു സാമൂഹികജീവിയാണ്. ചികഞ്ഞുനോക്കിയാല്‍ കാണാം
അവനവനുവേണ്ടിയാണ് ഈ സാമൂഹികബോധവും. ഈ ജീവിതബോധത്തോട് വലിയ
വിയോജിപ്പൊന്നുമില്ലാത്തയാളാണ് നിത്യന്റെ ജീവിതപങ്കാളി. അതുകൊണ്ടുതന്നെ
ജീവിതം അസാരം ഭേഷായങ്ങുപോവുന്നു. ഇടയ്ക്കിടക്കുണ്ടാവുന്ന
വചനപ്രഘോഷണങ്ങള്‍ ജീവിതഘോഷയാത്രയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമായി
മാത്രമെടുത്താല്‍ ബാക്കി ശുഭം.
ഈ വിഷയത്തില്‍ വായനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം